അമ്പലപ്പുഴ: കരൂർ ഗവ. ന്യൂ എൽ.പി സ്കൂളിലെ റിട്ട.പ്രഥമാധ്യാപികയും സിനിമ - നാടക നടിയുമായിരുന്ന തകഴി കടമ്പുകാട് ജെസി ജേക്കബ് (73) നിര്യാതയായി.മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥികളുടെ പഠനത്തിനായി നൽകും. ആലപ്പി തീയേറ്റേഴ്സിൽ പ്രധാന നടിയായി വർഷങ്ങളോളം പ്രവർത്തിച്ച ഇവർ ആലപ്പുഴ സ്വദേശാഭിമാനി തിയേറ്റേഴ്സിലെയും പ്രധാന നടിയായിരുന്നു. പെരുമ്പാവൂർ നാടകശാല, ആലപ്പുഴ നാടക സംഘം എന്നിവയിലടക്കം നൂറുകണക്കിന് വേദികളിൽ അഭിനയിച്ചിട്ടുണ്ട്. ചെമ്മീൻ ,അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, ആറാം വാർഡിൽ ആഭ്യന്തര കലഹം, അനന്ത വൃത്താന്തം, കാട്ടു കുതിര എന്നീ സിനിമകളിൽ ചെറുവേഷങ്ങളിലും അഭിനയിച്ചു. അഞ്ചു വർഷം മുൻപാണ് ജെസിയും ഭർത്താവും മകനും മൃതദേഹം പഠനാവശ്യത്തിനു നൽകാമെന്നു സമ്മതപത്രം നൽകിയത്. ഭർത്താവ് : ടി.പി.ജേക്കബ് (വിമുക്ത ഭടൻ, റിട്ട. റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ). മക്കൾ:ഡിക്ലിറ്റ്, ഡിന്നി ജേക്കബ് (ഖത്തർ).മരുമകൻ ദിലീപ് തോമസ് (ഖത്തർ).