മാവേലിക്കര: ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ കാർഗിൽ വിജയദിനത്തിന്റെ ഇരുപത്തിരണ്ടാം വാർഷികം ആഘോഷിച്ചു. പുന്നമൂട് ധീര ജവാൻ സാം എബ്രഹാമിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പൂർവ്വ സൈനിക സേവാ ആലപ്പുഴ ജില്ലാ രക്ഷാധികാരി കേണൽ ടി.ജെ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഓരോ വീടിന് ഒരു ജവാൻ എന്ന കർമ്മ പദ്ധതി നടപ്പിലാക്കാൻ യുവാക്കൾക്ക് പരിശീലനം നൽകാൻ പൂർവ സൈനിക പരി​ഷത്ത് ചെങ്ങന്നൂരിൽ പരിശീലന കേന്ദ്രം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ.കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.വി.അരുൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.എൻ.ആനന്ദൻ, ജില്ലാ ട്രഷറർ രാജേന്ദ്രൻ പിള്ള, സംസ്ഥാന പ്രവർത്തക സമിതി അംഗം വിജയൻ.സി പിളള, കേണൽ രഘുനാഥൻ നായർ, ചീഫ് ഇൻസ്ട്രക്ടർ മുരളീധരൻ എന്നിവർ സംസാരിച്ചു.