ചാരുംമൂട്: കാർഗിൽ യുദ്ധ വിജയത്തിന്റെ 22ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നൂറനാട് ഉളവുക്കാട്ടുള്ള ധീരജവാൻ സുജിത്ത്ബാബു ശൗര്യചക്രയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും കാർഗിൽ അനുസ്മരണവും നടന്നു. എക്സ് സർവീസ് ലീഗ് പാലമേൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം യൂണിറ്റ് സെക്രട്ടറി ശശിധരൻ പിള്ള കാർഗിൽ അനുസ്മരണം നടത്തി. പ്രസിഡന്റ് റിട്ട.ക്യാ്ര്രപൻ സി.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അജിത് ശ്രീപാദം പഞ്ചായത്തംഗം അനിൽ പുന്നക്കാകുളങ്ങര തുടങ്ങിയവർ സംസാരിച്ചു.
നൂറനാട് സി.ബി.എം എച്ച്.എസ്.എസിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. പി.ടി.എ പ്രസിഡന്റ് പ്രഭ വി.മറ്റപ്പള്ളി അദ്ധ്യാപകരായ എസ്.ഷിബുഖാൻ, എസ്.രാജേഷ്, വി.രഞ്ജിനി എന്നിവർ പങ്കെടുത്തു.