tv-r
ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ സംസ്ഥാന സെക്രട്ടറി എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു

അരൂർ: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത അനുവദിക്കുക, പെൻഷൻ കുടിശിഖ തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബിൽഡിംങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ സംസ്ഥാന സെക്രട്ടറി എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. പി.ബി. ശശികുമാർ , ജോൺസൺ, ടി.പി.എസ് ദാസ് എന്നിവർ നേതൃത്വം നൽകി..