s

കുട്ടനാട്: പെട്രോൾ,ഡീസൽ, പാചക വാതകം എന്നിവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു പ്രവാസി കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വീയപുരം പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.ഷാജി അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബി.രഘു, സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കൂടാരത്തിൽ, മേൽപ്പാടം ജിജു മാത്യു തുടങ്ങിയവർ പങ്കെടുത്തു . ജോഷ്വാ എബ്രഹാം സ്വാഗതവും ബെൻസൺ മേൽപ്പാടം നന്ദിയും പറഞ്ഞു.