കുട്ടനാട് : വേഴപ്ര കാപ്പിശ്ശേരി- ഇല്ലിക്കത്തറ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം പ്രമോദ് ചന്ദ്രൻ റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി . വേഴപ്ര സെന്റ് പോൾ ഇടവക വികാരി ഫാ. ജിയോ അവന്നൂർ സമരം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് കെ. നെല്ലുവേലി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ആശ ജോസഫ്, ബാലകൃഷ്ണൻ വേഴപ്ര തുടങ്ങിയവർ പങ്കെടുത്തു. ജോസഫ് ചേക്കോടൻ സ്വാഗതവും ഗ്രാമപഞ്ചായത്തംഗം രാജുമോൻ നന്ദിയും പറഞ്ഞു