കുട്ടനാട്: കുട്ടനാട് പാക്കേജിൽപ്പെടുത്തി വെള്ളപ്പൊക്കം നിയന്ത്രിക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മന്ത്രിമാർ ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കുകണെന്നാരോപിച്ച് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കുട്ടനാട് നിയോജയകമണ്ഡലം കമ്മറ്റി വഞ്ചനാദിനം ആചരിച്ചു കുട്ടനാട് പാക്കേജ് ഓഫീസ് പടിക്കൽ നടന്ന സമരം ജില്ല പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണിതോമസ് കളത്തിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസഫ് കെ.നെല്ലുവേലി, ജോസ് കാവനാട് ,റോയി ഊരംവേലി തുടങ്ങിയവർ പ്രസംഗിച്ചു.സജി പത്തിൽ സ്വാഗതവും പി സി ജോസഫ് നന്ദിയും പറഞ്ഞു.