tv-r
എസ്.എഫ്.ഐ അരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ എ.ഇ.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച്

തുറവൂർ:വിദ്യാർത്ഥികളുടെ 55 ഇന ആവശ്യങ്ങളുന്നയിച്ചു സംസ്ഥാന സർക്കാരിന് സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ അരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ ജില്ലാ ജോയിന്റ് സെക്രട്ടറി അനന്തു രമേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിംഗ് പ്രസിഡൻ്റ് അമൽ ബിജു അദ്ധ്യക്ഷനായി. ആക്ടിംഗ് സെക്രട്ടറി ജെ.എ ജയകൃഷ്ണൻ,വൈസ് പ്രസിഡൻ്റ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.