ചാരുംമൂട് : സ്‌കൂട്ടർ അപകടത്തിൽ റെയിൽവേ റിട്ട. ഉദ്യോഗസഥൻ മരിച്ചു.താമരക്കുളം കൊട്ടയ്ക്കാട്ടശ്ശേരി കോട്ടൂർ വീട്ടിൽ പരമേശ്വരൻ പിള്ള(68)യാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. സ്‌കൂട്ടറിൽ പോകമ്പോൾ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് കെ.പി.റോഡിലെ കോയിക്കൽ ചന്തയിൽ വച്ച് സ്‌കൂട്ടർ സൈക്കിളിലിടിച്ച് പരമേശ്വരൻ പിള്ള റോഡിലേക്ക് വീഴുകയായിരുന്നു.ചികിത്സക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് ട്രെയിനിൽ കയറുന്നതിനായി കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് പോകമ്പോഴായിരുന്നു അപകടം.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അംബികാദേവി. മക്കൾ: പി.അനൂപ്,പി.അരുൺ.മരുമകൾ: നിമിഷ.