ചേർത്തല: സോൾവ്ഡ് ചലഞ്ചിൽ എസ്. ശിവമോഹൻ നേതൃത്വം നൽകുന്ന ഗ്രോ ഗ്രീൻ എന്ന യുവജന കർഷക കൂട്ടായ്മയെ മികച്ച 50 കാർഷിക സംരംഭക പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.ഐക്യരാഷ്ട്രസഭ വോളണ്ടീസ് ഇന്ത്യയും, ഐക്യരാഷ്ട്രസഭ വികസന കാര്യാലയവും, യുവജന കായിക മന്ത്റാലയവും സംയുക്തമായി സുസ്ഥിര ഭക്ഷണ ശൃംഖലാ സംവിധാനം നിർമ്മിക്കുന്നതിനായി നടത്തിയ സോൾവ്ഡ് ചലഞ്ച് മത്സരത്തിലാണ് യുവജന കർഷക കൂട്ടായ്മ തിരഞ്ഞെടുക്കപ്പെട്ടത്.
എസ്.ശിവമോഹൻ,കെ.എസ്.അമൃത്,അശ്വിൻ പ്രസാദ്,എസ്.അഖിൽ ,അഭിജിത് കുമാർ,കല്യാൺ ശങ്കർ തുടങ്ങിയവരാണ് ഗ്രോ ഗ്രീൻ ടീം അംഗങ്ങൾ. എല്ലാവരും ചേർത്തല സ്വദേശികളാണ്.ചേർത്തലയിലെ വിവിധ പ്രദേശങ്ങളിൽ ഇവർ കൃഷി ചെയ്യുന്നുമുണ്ട്. ശിവമോഹൻ ദേശീയ കായിക താരവും ചേർത്തല അഗ്നി ശമന സേനയുടെ കിഴിലുള്ള സന്നദ്ധസേന സിവിൽ ഡിഫൻസ് വാർഡനുമാണ്. അമൃത് ചേർത്തല തെക്കു പഞ്ചായത്തിലെ മികച്ച യുവ കർഷകൻ കൂടിയാണ്.മറ്റു ടീം അംഗങ്ങൾ എല്ലാം വിദ്യാർത്ഥികളാണ്.