മുതുകുളം: മുതുകുളം പുത്തൻചന്തയിലെ കടകൾ, ഗുരുമന്ദിരം, വായനശാല എന്നിവിടങ്ങളിൽ കക്കൂസ് മാലിന്യം നി​ക്ഷേപി​ച്ചു. ആലുംചുവടിന് സമീപത്തെ വീടു മുതൽ പടിഞ്ഞാറോട്ട് 200 മീറ്ററോളം ദൂരം മാലിന്യം പരന്നൊഴുകിയതിനാൽ പ്രദേശം പകർച്ച വ്യാധി ഭീഷണിയിലാണ്. അടച്ചിട്ടിരുന്ന കടകളുടെ വാതിലിന് അടിയിലൂടെയും മാലിന്യം കയറിയിട്ടുണ്ട്. മഴപെയ്തതോടെ പിറകുവശത്തുളള വീടുകളുടെ ഭാഗത്തക്കും മാലിന്യം ഒഴുകി. മുൻപ് സമാന രീതിയിലുള്ള സംഭവം ഉണ്ടായപ്പോൾ സി. സി. ടി. വി ദൃശ്യങ്ങൾ സഹിതം പൊലീസിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.