ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തിലെ അടച്ചിട്ടിരുന്ന മുറികളിൽ അതിക്രമിച്ച് കയറിയവർക്കെതിരെ സൗത്ത് പൊലീസിൽ പരാതി നൽകിയതായി നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് അറിയിച്ചു. സ്റ്റേഡിയത്തിൽ നിന്ന് മുനിസിപ്പാലിറ്റിയുടെ ഫയലുകൾ കണ്ടെത്തി എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർ‌ത്തകൾ പ്രചരിച്ചിരുന്നു. മുൻകാല ഭരണസമിതിയുടെ കാലത്ത് ഓഫീസ് നവീകരണത്തിന്റെ ഭാഗമായി മാറ്റിയ ഫയലുകളാണിതെന്നും, ഇവ കാലഹരണപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതായും നഗരസഭാദ്ധ്യക്ഷ പറഞ്ഞു. പഴയ ഫയലുകൾ സ്റ്റേഡിയത്തിലെ മുറികളിൽ സൂക്ഷിച്ചിരിക്കുന്ന വിവരം നിലവിലെ ഭരണസമിതി അറിഞ്ഞിരുന്നില്ല. നഗരസഭാദ്ധ്യക്ഷ , ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, സെക്രട്ടറി നീതുലാൽ എന്നിവരും ഉദ്യോഗസ്ഥരും ചേ‌ർന്നാണ് സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തിയത്. കാലഹരണപ്പെട്ട

ഫയലുകൾ ചട്ട പ്രകാരം നശിപ്പിക്കുവാൻ നഗരസഭ അദ്ധ്യക്ഷ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.