ചേർത്തല: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മിനി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ബിജി അനിൽകുമാർ, ശ്രീലത, എസ്.അഴകൻ,മോളി ഭദ്രസേനൻ,സ്മിയ രതീഷ് എന്നിവർ സംസാരിച്ചു.