child

 ഇരകൾ വർദ്ധിക്കുന്നു

ആലപ്പുഴ: ക്രൈം റെക്കോഡ്സ് ബ്യൂറോയും സൈബർ ഡോമും (ഓപ്പറേഷൻ പി ഹണ്ട്) ശേഖരിച്ച കണക്കുകളിൽ സ്വന്തം വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട്. ലോക്ക് ഡൗൺ കാലത്തും നിരവധി കുരുന്നുകൾ പീഡനങ്ങൾക്കും കൊലക്കത്തിക്കും ഇരകളായി.

കഴിഞ്ഞ ദിവസം ഹരിപ്പാട് മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കാലിൽ തൂക്കി നിലത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. മുൻവർഷങ്ങളിലേതിനേക്കാൾ വലിയ വർദ്ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. വളർത്ത് മാതാപിതാക്കൾ, മനോദൗർബല്യമുള്ളവർ, മദ്യപരും ക്രിമിനൽ പശ്ചാത്തലമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ള കുടുംബങ്ങൾ, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളാണ് കൂടുതലും അതിക്രമങ്ങൾക്ക് ഇരയാകുന്നത്. അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളിൽ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്നാണ് കണ്ടെത്തൽ.


പോക്സോ കേസ് (സംസ്ഥാനം)

2020 മേയ് വരെ: 1,243

2021 മേയ് വരെ: 1,352

ജില്ല

2020 മേയ് വരെ: 80

2021 മേയ് വരെ: 90

''

ലോക്ക്ഡൗൺ നിയന്ത്രണവും കുട്ടികൾക്ക് സംസാരിക്കാനുള്ള ഇടം ലഭിക്കാത്തതും മാതാപിതാക്കൾ എപ്പോഴും കൂടെയുള്ളതുമാണ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയത്.

ശ്രീഷ്മ, കൗൺസിലർ