ആലപ്പുഴ: കയർ വ്യവസായ പ്രതിസന്ധി പരിഹരിക്കുവാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.ഓണക്കാലവുമായി ബന്ധപ്പെട്ട് കയർ ഉത്പന്നങ്ങൾ സംഭരിക്കാൻ കയർ കോർപറേഷനും കയർ സംഭരിക്കുവാൻ കയർ ഫെഡിനും 500 കോടി രൂപ അടിയന്തരമായി അനുവദിക്കുവാൻ സർക്കാർ തയ്യാറാകണണം. സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ അമ്പലപ്പുഴ,ചേർത്തല താലൂക്കുകളിലെ തൊഴിലാളികൾ ഓണനാളുകളിൽ പട്ടിണിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.