ആലപ്പുഴ : ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്മാരക പഠനകേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരങ്ങൾക്ക് ഡോ. എ.വി അനൂപ് (സാംസ്കാരികം), ഡോ. സി.പി.ബാവ (വിദ്യാഭ്യാസം), ഡോ.കെ.അജിൽ കൃഷ്ണൻ (മാനവ സൗഹാർദം) എന്നിവരെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഠന കേന്ദ്രത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് സെപ്തംബർ 15ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ എ.പി.ജെ. അബ്ദുൾ കലാമിന്റെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ഡോ.ഹമീദ് ഷാലി, സഹീൻ എസ്.ഖാൻ, തോമസ് വർഗീസ് വാഴക്കുന്നം, സജീദ് ഖാൻ എന്നിവർ പങ്കെടുത്തു.