മാവേലിക്കര: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ മാവേലിക്കര മേഖലയുടെ നേതൃത്വത്തിൽ നടത്തി ബസുടമകളുടെ ഉപവാസ സമരം നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്‌സൺ ലളിത രവീന്ദ്രനാഥ്, നഗരസഭ അംഗം ശാന്തി അജയൻ, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഹരിദാസൻ നായർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.ചന്ദ്രബാബു, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡി.രഘുനാഥൻപിള്ള, അസോസിയേൻ വൈസ് പ്രസിഡന്റ് സുഭാഷ് പ്രണവം, മേഖല ട്രഷറർ കൃഷ്ണൻകുട്ടി നായർ എന്നിവർ സംസാരിച്ചു.