a
അന്ത്യയാത്രയ്ക്ക് തലേദിവസം വിശ്വദേവ പ്രാണ മാതാജി ചെന്നിത്തലയില്‍സേവന പ്രവർത്തനം നടത്തുന്നു

മാവേലിക്കര: ഒരുപാട് നന്മകൾ ഓണാട്ടുകരയ്ക്ക് പകർന്നാണ് വിശ്വദേവ പ്രാണ മാതാജി സമാധിയാകുന്നത്. തൃശൂർ ശാരദാ മഠം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപികയായിരുന്ന മാതാജി നാലു വർഷം മുമ്പാണ് കണ്ടിയൂർ ശാരദാമഠത്തിൽ എത്തിയത്. വന്നകാലം മുതൽ ഓണാട്ടുകരയിലെ എല്ലാ ആദ്ധ്യാത്മിക പരിപാടികളിലും സജീവമായിരുന്നുൽ സമാധിയിലേക്ക് കടക്കുന്നതിന് തലേദിവസവും ചെന്നിത്തലയിൽ നടന്ന സേവാപ്രവർത്തനങ്ങളിൽ അമ്മ പങ്കെടുത്തിരുന്നു. സേവന, സാന്ത്വന പ്രവർത്തനങ്ങളും ആത്മീയ മേഖലയും തന്റെ കർമ്മ മണ്ഡലങ്ങളായി സ്വയം തി​രഞ്ഞെടുക്കുകയായി​രുന്നു മാതാജി.


അന്ത്യനി​മി​ഷങ്ങളി​ലും

സേവനനി​രത


മാവേലിക്കര: സേവാഭാരതിക്കൊപ്പം കിടപ്പ് രോഗികളെ ആശ്വസിപ്പിക്കാനുള്ള യാത്രയായിരുന്നു വിശ്വദേവ പ്രാണ മാതാജിയുടെ അവസാനത്തെ പരിപാടി. കണ്ടിയൂരിൽ നിന്ന് ചെന്നിത്തലയിലെത്തിയ മാതാജി പാവപ്പെട്ടവർക്കുള്ള വസ്ത്രങ്ങളും മിഠായിയും അടക്കം കരുതിയായിരുന്നു എത്തിയത്. സേവാഭാരതി പ്രവർത്തകർ വാഹനം ഏർപ്പെടുത്താമെന്ന് പറഞ്ഞിട്ടും കടത്ത് കടന്നാണ് അമ്മ ചെന്നിത്തലയിൽ എത്തിയത്. പറക്കടവ്, കാരാഴ്മ, ചെറുകോൽ തുടങ്ങിയ സ്ഥലങ്ങളിൽ സേവാഭാരതി പ്രവർത്തകർക്കൊപ്പം സേവനം നടത്തിയാണ് മടങ്ങിയത്.

അനുശോചിച്ചു

മാവേലിക്കര: കണ്ടിയൂർ ശാരദാശ്രമത്തിലെ വിശ്വദേവപ്രാണ മാതാജിയുടെ വിയോഗത്തിൽ വിശ്വഹിന്ദുപരിഷത്ത് ചെങ്ങന്നൂർ ഘടകം അനുശോചി​ച്ചു. വിഭാഗ് സംഘടനാ സെക്രട്ടറി എൻ.രാജൻ, ജില്ല പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ, ജില്ലാ സംഘടന സെക്രട്ടറി അനീഷ്കൃഷ്ണൻ, ജോ.സെക്രട്ടറി എം.ചന്ദ്രശേഖരൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.