bjp
വാക്സിൻ വിതരണത്തിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുക പഞ്ചായത്ത് കമ്മറ്റിയുടെ അനുമതിയില്ലാത്ത നിയമിച്ച ഡ്രൈവറെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി താമരക്കുളം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു.

ചാരുംമൂട് : വാക്സിൻ വിതരണത്തിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുക, പഞ്ചായത്ത് കമ്മി​റ്റിയുടെ അനുമതിയില്ലാത്ത നിയമിച്ച ഡ്രൈവറെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് താമരക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ബിജെപി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ കെ കെ അനൂപിന്റെയും ഗ്രാമപഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തിലായി​രുന്നു ഉപരോധം.

പഞ്ചായത്ത് പ്രസിഡന്റും ചില ഭരണകക്ഷി മെമ്പർമാരും ചേർന്ന് വാക്സിൻ വിതരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണെ പോലും അറിയിക്കാതെ വലിയ വാടക നൽകി ഹോമിയോ ഡിസ്പെൻസറി വാടക കെട്ടിടത്തിലേക്ക് മാറ്റിയതിൽ അഴിമതി ഉണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും തുടർക്കഥയാക്കാൻ തീരുമാനിച്ചാൽ പ്രസിഡന്റിന് പഞ്ചായത്തിൽ കയറാൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്ന് അഡ്വ കെ കെ അനൂപ് പറഞ്ഞു. ആരോപണ വിഷയങ്ങൾ അന്വേഷിക്കാമെന്നും നിയമന വിഷയങ്ങൾ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ അടിയന്തിര കമ്മി​റ്റി വിളിച്ച് ചർച്ച ചെയ്ത് പരിഹാരം കാണാമെന്നുമുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിൻ മേൽ ഉപരോധം അവസാനിപ്പിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ദീപ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ദീപ ജ്യോതിഷ് , പഞ്ചായത്ത് അംഗങ്ങളായ ദീപക് ആര്യ, ബി ജെ പി നിയോജകമണ്ഡലം സെക്രട്ടറി പിയൂഷ് ചാരുംമൂട് , മേഖലാ പ്രസിഡന്റുമാരായ പ്രഭകുമാർ മുളയ്യത്ത്, സന്തോഷ് ചത്തിയറ, അശോകൻ കണ്ണനാകുഴി ,വിഷ്ണു, ആനന്ദകുമാർ, പ്രകാശ് ചാങ്ങേലേത്ത്, സതീഷ് ജി എസ് , സി പി പ്രസാദ് , ജ്യോതിഷ് ബാലൻ തുടങ്ങിയവർ പങ്കെടുത്തു.