ആലപ്പുഴ: ചുനക്കര കോട്ടമുക്ക് -മഹാദേവ ക്ഷേത്രം -ചുനക്കര എച്ച്.എസ്.എസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ 22.65 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മി​ഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി റീടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു. ആദ്യം നടന്ന ടെൻഡറിൽ ആരും പങ്കെടുക്കാത്തതിനാൽ രണ്ടാമതും ടെൻഡർ വിളിച്ചതായി ചുനക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.