ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാർഡിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനോട് അനുബന്ധിച്ച് ആഗസ്റ്റ് ഒമ്പതിന് വൈകിട്ട് ആറു മുതൽ 11ന് വൈകിട്ട് ആറു വരെ നാലുതോട് വാർഡിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു. വോട്ടെണ്ണൽ ദിനമായ 12ന് മുട്ടാർ ഗ്രാമപഞ്ചായത്ത് ഓഫീസിന് രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള മദ്യഷോപ്പുകൾ അടച്ചിടാനും ഉത്തരവായി.