photo
ബി.ഡി. ജെ.എസ് ചേർത്തല നിയോജക മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷയ്ക്കായ് ഒന്നിയ്ക്കാം കാമ്പയിന്റെ ഭാഗമായി നടത്തിയ നിൽപ്പ് സമരം അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെയും വനിതകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ചും ബി.ഡി. ജെ.എസ് ചേർത്തല നിയോജക മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷയ്ക്കായ് ഒന്നിയ്ക്കാം കാമ്പയിന്റെ ഭാഗമായി ചേർത്തല ബസ് സ്​റ്റാന്റിന് സമീപം നിൽപ്പ് സമരം നടത്തി.അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ബി.ഡി.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ആര്യൻ ചള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മ​റ്റി അംഗങ്ങളായ കെ.സോമൻ,ജെ.പി.വിനോദ് ജയൻ കഞ്ഞിക്കുഴി,ബി.ഡി.എം.എസ് മണ്ഡലം സെക്രട്ടറിസന്ധ്യ അജി,മണ്ഡലം കമ്മിറ്റി അംഗം അമ്പിളി അപ്പുജി,രജിമോൾ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് വി. പ്രകാശൻ കളപ്പുരക്കൽ സ്വാഗതവും മണ്ഡലം സംഘടനാ സെക്രട്ടറി ​ടി.ആർ.വിനോദ് നന്ദിയും പറഞ്ഞു.