ചേർത്തല:കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും ഏത്തവാഴ കൃഷി ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ കൃഷിഭവന്റെ നേതൃത്വത്തിലാണ് എല്ലാ വീടുകളിലും വാഴവിത്ത് എത്തിക്കുന്നത്. വാഴവിത്തുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ നിർവഹിച്ചു. പഞ്ചായത്തു വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.