തുറവൂർ: പറയകാട് നാലുകുളങ്ങര ദേവസ്വത്തിന്റെയും ഗുരുധർമ്മ പ്രചാരണ സഭയുടെയും നേതൃത്വത്തിൽ യതി പൂജയും സ്വാമി പ്രകാശാനന്ദ അനുസ്മരണവും സംഘടിപ്പിച്ചു. ദേവസ്വം പ്രസിഡന്റ് എൻ. ദയാനന്ദൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ഭാനുപ്രകാശ്, ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി, ഗുരുധർമ്മ പ്രചാരണ സഭ അരൂർ മണ്ഡലം പ്രസിഡന്റ് വി.കെ.രമേശൻ,സെക്രട്ടറി കെ.കെ.സദാനന്ദൻ, ഭാസി പാടത്ത് ,മോഹനൻ താഴ്ചയിൽ എന്നിവർ സംസാരിച്ചു.