vbb
എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ ഗുരു കാരുണ്യം പദ്ധതി പ്രകാരം വലിയപറമ്പ് കക്കമടക്കൽ 2477ആം ശാഖ യിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം യോഗം ഇൻസ്പെക്ടിങ് ഓഫീസർ സി.സുഭാഷ് നിർവഹിക്കുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ ഗുരു കാരുണ്യം പദ്ധതി പ്രകാരം വലിയപറമ്പ് കക്കമടക്കൽ 2477-ാം ശാഖയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് രാധാമണി, സെക്രട്ടറി രോഹിണിക്കുട്ടി, വൈസ് പ്രസിഡന്റ്‌ സൗദമിനി, മുൻ പ്രസിഡന്റ്‌ ആർ. നന്മജൻ, കമ്മിറ്റി അംഗങ്ങളായ മേനക മോഹൻ, യേശോധ, രമണി, കമല, ചന്ദ്രിക, സിന്ധു ഭൈരവി, സുകുമാരി എന്നിവർ സംസാരിച്ചു.