ഹരിപ്പാട്: ഹരിപ്പാട് നഗരസഭയിലെയും കരുവാറ്റാ ചെറുതന വീയപുരം പള്ളിപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും 11 ലൈബ്രറികൾ ചേർന്ന് കാർത്തികപ്പള്ളി താലൂക് ലൈബ്രറി കൗൺസിലിൽ രൂപീകരിച്ചിട്ടുള്ള ഹരിപ്പാട് നേതൃസമിതിയുടെ വാർഷിക യോഗം നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എൻ. എൻ നമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിലംഗവും കുമാരപുരം പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ ടി.ഗോപാലൻ അദ്ധ്യക്ഷനായി. എസ്.ശങ്കർ, വിശ്വകുമാർ, കെ.ഹരീന്ദ്രനാഥ്‌ എന്നിവർ സംസാരിച്ചു. പി.ഗോപാലൻ കൺവീനർ ആയി ഒൻപതംഗ ഹരിപ്പാട് നേതൃസമിതി കമ്മി​റ്റിയെയും യോഗം തി​രഞ്ഞെടുത്തു