മാവേലിക്കര: തഴക്കര പഞ്ചായത്തിൽ സഹകരണ വകുപ്പിന്റെ കെയർഹോം രണ്ടാംഘട്ട പദ്ധതി പ്രകാരം നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ഏറ്റെടുക്കുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. സ്ഥലത്തിന്റെ മണ്ണ് പരിശോധനയുടെ റിപ്പോർട്ട് കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ നിന്നും ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കേപ് എൻജിനീയറിംഗ് കോളേജ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി നൽകിയിട്ടുണ്ട്. തുടർ നടപടി ചർച്ച ചെയ്യുന്നതിന് ജില്ലാതല സാങ്കേതിക സമിതിയോഗം ചേർന്നു. കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസിലെ വ്യവസ്ഥകൾ പാലിച്ചുളള ഡിറ്റയിൽഡ് പ്രൊജ്ര്രക് റിപ്പോർട്ട് ആവശ്യമാണെന്ന സാങ്കേതിക സമിതിയുടെ നിർദ്ദേശമനുസരിച്ച് ഡി.പി.ആർ തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ തൃശൂർ ഡിസ്ട്രി​ക്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ആശയവിനിമയം നടത്തിവരികയാണെന്നും എം.എൽ.എ പറഞ്ഞു.