photo

മാരാരിക്കുളം:ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ
അമ്പലപ്പുഴ-കുട്ടനാട് മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.ആർ. സുദർശൻ ഉദ്ഘാടനം ചെയ്തു.ചെയർമാൻ ജെ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബൈജു ശലഭം ജില്ലാ റിപ്പോർട്ടും കൺവീനർ എൻ.വിജയനാഥ് മേഖല റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മി​റ്റി അംഗം സന്തോഷ് ഫോട്ടോ വേൾഡ്, സംസ്ഥാന ക്ഷേമനിധി ചെയർമാൻ ആർ.രവീന്ദ്രൻ,സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ സാനു ഭാസ്‌ക്കർ,ആർ.ഉദയൻ, ജില്ലാ ട്രഷറർ ഷാജി കണ്മണി,അഡ് ഹോക് കമ്മി​റ്റി അംഗങ്ങളായ സി.സി. ബാബു,കെ.സി. കുഞ്ഞുമോൻ,ടി.പി.ഹാരിസ് എന്നിവർ സംസാരിച്ചു. പ്രസേനജിത്ത് നന്ദി പറഞ്ഞു.
പുതിയ പ്രസിഡന്റായി ജെ.ആന്റണിയേയും,സെക്രട്ടറിയായി എൻ.വിജയനാഥിനേയും ട്രഷററായി സുഖതിയദാസിനെയും തിരഞ്ഞെടുത്തു.