vaccination

പൂച്ചാക്കൽ: തൈക്കാട്ടുശേരി ഉളവയ്പ്പ് ഗ്രാമത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ തുടങ്ങി. രജിസ്റ്റർ ചെയ്ത 707 പേർക്കും വാക്സിസിൻ നൽകാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു. ത്രേസ്യാമ്മ വർക്കി തരകൻ ഉദ്ഘാടനം ചെയ്തു. ക്ലേയ്‌സിസ് ടെക്നോളജീസ് മാനേജിംഗ്‌ ഡയറക്ടർ ഉളവയ്പ് ഇടവന്തല പാറായിൽ വിനോദ് തരകനാണ് ഇതിനു് വേണ്ടിയുള്ള സൗകര്യങ്ങൾ സജ്ജമാക്കിയത്. കൊച്ചിയിലെ ആംസ്റ്റർ മെഡിസിറ്റിയിലെ മെഡിക്കൽ ടീമാണ് വാക്സിനേഷൻ നടത്തുന്നത്. റിട്ട.ഡി.ജി.പി. ഹോർമിസ് തരകൻ , തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡൻറ് ഡി.വിശ്വംഭരൻ, സ്ഥിരം സമിതി അദ്ധ്യക്ഷ രതി നാരായണൻ, പഞ്ചായത്തംഗങ്ങളായ അംബികാ ശശിധരൻ, വിജയമ്മ ലാലു തുടങ്ങിയവർ പങ്കെടുത്തു.