കുട്ടനാട്: ''അതിജീവന സമരം, ജീവിക്കാനാണീ സമരം'' എന്ന് പ്രഖ്യാപിച്ച് കേരളാസ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ നിൽപ്പ് സമരം സെക്രട്ടറി ജി.സുദർശനൻ ഉദ്ഘാടനം ചെയ്തു. സുരേഷ്‌ കുമാർ അദ്ധ്യക്ഷനായി. കെ.കെ.അനിൽകുമാർ,ജി. മുരളി തുടങ്ങിയവർ പങ്കെടുത്തു. രാജേഷ് സ്വാഗതവും രവീന്ദ്രൻ നന്ദിയും പറഞ്ഞു.