ചേർത്തല: എസ്.എൻ.ഡി.പി യോഗം വയലാർ വടക്ക് 486-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യ പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണവും കാഷ് അവാർഡ് വിതരണവും ചേർത്തല യൂണിയൻ
പ്രസിഡന്റ് വി. സാബുലാൽ ഉദ്ഘടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.എൻ. ബാബു സ്‌ക്കോളർഷിപ്പ് വിതരണം ചെയ്തു.ശാഖ പ്രസിഡന്റ് പി.കെ.പൊന്നപ്പൻ അദ്ധ്യക്ഷ ത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഞ്ജലി രവിന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ശാഖ സെക്രട്ടറി പി. ഓമനക്കുട്ടൻ സ്വാഗതവും, കമ്മറ്റി അഗം പങ്കജാക്ഷൻ പുതുവീട് നന്ദിയും പറഞ്ഞു.