ചേർത്തല: എസ്.എൻ.ഡി.പി യോഗം കുറ്റിക്കാട് ജ്ഞാനോദയം 522-ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ രണ്ടാം ഘട്ടം പലവ്യഞ്ജനകിറ്റുകളുടെ വിതരണം നാളെ രാവിലെ 11ന് നടക്കും. ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രാറി വി.എൻ. ബാബു മുഖ്യപ്രഭാഷണം നടത്തും. ശാഖ പ്രസിഡന്റ് എൻ. തിലകൻ അദ്ധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി വി. രവീന്ദ്രൻ സ്വാഗതം പറയും.