ആശങ്കയോടെ ജില്ല
ആലപ്പുഴ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ നാലുമാസത്തിനുള്ളിൽ മിന്നൽ വേഗത്തിൽ കുതിക്കുന്നു. സമ്പർക്ക വ്യാപനമാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. തുടർച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം ആയിരം കടന്നു.
ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള നാലുമാസം 1,38,699 പേരാണ് രോഗബാധിതരായത്. ഒപ്പം മരണവും വർദ്ധിച്ചു. 2019 മേയ് മുതൽ ഇന്നലെ വരെ 1,107 പേർ മരിച്ചതിൽ 697പേരുടെ ജീവൻ പൊലിഞ്ഞത് കഴിഞ്ഞ നാലുമാസത്തിനുള്ളിലാണ്. മാർച്ച് 31വരെ ജില്ലയിൽ ആകെ രോഗികളുടെ എണ്ണം 82,000 ആയിരുന്നെങ്കിൽ ജൂലായ് 27 ആയപ്പോൾ 2,20,699 ആയി ഉയർന്നു. മേയിൽ മാത്രം 63,596 പേർക്കാണ് രോഗം ബാധിച്ചത്. ജൂലായിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു.
ഇന്നലെ 1,461
ജില്ലയിൽ ഇന്നലെ 1,461 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9,768 ആയി. 9.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,446 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം ബാധിച്ചവരിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. 624 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗമുക്തരായവരുടെ എണ്ണം 2,12,392 ആയി. നഗരസഭയിൽ ആലപ്പുഴയും പഞ്ചായത്തുകളിൽ മാരാരിക്കുളം തെക്കുമാണ് രോഗപ്യാപനത്തിൽ മുന്നിൽ.
ഇളവുകളും നിയന്ത്രണവും:
ആഗസ്റ്റ് 04 വരെ
രോഗവ്യാപനം
മാർച്ച്: 3,617
ഏപ്രിൽ: 22,618
മേയ്: 63,596
ജൂൺ: 25,447
ജൂലായ് (27വരെ): 20,538
ടി.പി.ആർ നിരക്ക് - സി വിഭാഗം
നഗരസഭ:
ആലപ്പുഴ:12.01%
ഹരിപ്പാട്:12.35
കായംകുളം:14.38
പഞ്ചായത്തുകൾ:
പുളിങ്കുന്ന്:10.47
ചുനക്കര:10.67
ആറാട്ടുപുഴ:10.73
തഴക്കര:10.77
മുഹമ്മ:10.85
ഭരണിക്കാവ്:10.90
തണ്ണീർമുക്കം:11.34
ചേർത്തല തെക്ക്:12.20
ചേന്നംപള്ളിപ്പുറം:12.43
വയലാർ:13.39
കണ്ടല്ലൂർ:14.15
മുളക്കുഴ:14.25
കൃഷ്ണപുരം:14.54
തിരുവൻവണ്ടൂർ:14.60
ഡി വിഭാഗം
വെൺമണി:16.08%
പട്ടണക്കാട്:16.27
പുറക്കാട്:16.63
മാരാരിക്കുളം വടക്ക്:16.91
മാരാരിക്കുളം തെക്ക്:17.07
പത്തിയൂർ:18.76
പുന്നപ്ര വടക്ക്:18.86
മണ്ണഞ്ചേരി: 22.15
''
ടി.പി.ആർ നിരക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ആലപ്പുഴയും ഉൾപ്പെട്ടു. ജനങ്ങൾ നിയന്ത്രങ്ങൾ കർശനമായി പാലിക്കണം.
എ. അലക്സാണ്ടർ
ജില്ലാ കളക്ടർ