a
ജില്ലാ ആശുപത്രി റോഡിലെ വെള്ളക്കെട്ടിൽ യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി കടലാസ് വള്ളങ്ങൾ ഇറക്കി വാഴ നട്ട് പ്രതിക്ഷേധിക്കുന്നു

മാവേലിക്കര: ജില്ലാ ആശുപത്രിയുടെ കവാടം മുതലുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ വെള്ളക്കെട്ടിൽ കടലാസ് വള്ളങ്ങൾ ഇറക്കി വാഴ നട്ട് പ്രതിഷേധിച്ചു. യോഗം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി അദ്ധ്യക്ഷനായി. ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിനു ചാങ്കൂരേത്ത്, യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടിറിമാരായ അനൂപ് വരേണിക്കൽ, വിഷ്ണു പടനിലം, ബി.ജെ.പി ഏരിയാ പ്രസിഡന്റ് ജീവൻ ചാലിശേരി ,യുവമോർച്ച മണ്ഡലം കമ്മി​റ്റി അംഗം രോഹിത്ത്, വൈസ് പ്രസിഡന്റ് ശരത്ത് ലാൽ എന്നിവർ സംസാരിച്ചു.