mobile

ആലപ്പുഴ: കൈതവന ജാഗരിത സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി. തിരുവമ്പാടി ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാദ്ധ്യാപിക ശ്രീലത അദ്ധ്യക്ഷയായി. സംഘം പ്രസിഡന്റ് ടി.ആർ. ആസാദ്, സെക്രട്ടറി ആർ.എസ്. വിജയൻ പിള്ള, ശ്രീലത, എസ്. രാധാകൃഷ്ണൻ, രഞ്ചു രവീന്ദ്രൻ, സുദർശന കുറുപ്പ്, ഉണ്ണക്കൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.