ഹരിപ്പാട്: മുട്ടം വിജ്ഞാനവികാസിനി ഗ്രന്ഥശാലയിൽ എ.പി.ജെ.അബ്ദുൾ കലാം അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ, കെ.കരുണാകരൻ, രഘു, ഹരികുമാർ, വിശാൽ എന്നിവർ സംസാരിച്ചു.ഗ്രന്ഥശാല സെക്രട്ടറി കെ.കെ..പ്രതാപചന്ദ്രൻ സ്വാഗതവും ശ്രീനന്ദന നന്ദിയും പറഞ്ഞു.