ആലപ്പുഴ: സ്ത്രീധനത്തിനും ഗാർഹിക പീഡനത്തിനും എതിരെ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ നിർദ്ദേശം അനുസരിച്ച് കാട്ടൂർ 617-ാം നമ്പർ ശാഖയിൽ സംഘടിപ്പിച്ച 'സുമംഗലീസന്ധ്യ' ബോധവത്കരണം മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സി.പി.ചിദംബരൻ, വൈസ് പ്രസിഡന്റ് കെ.പി.സാബു, കമ്മിറ്റി അംഗങ്ങളായ പി.പി.അനിരുദ്ധൻ, കെ.വി.സജിമോൻ, ഗിരിപ്രദീപ്, അശോകൻ എന്നിവർ പങ്കെടുത്തു.