ac-road
പ​ള്ളാ​ത്തു​രു​ത്തി ഒ​ന്നാം പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യു​ള്ള പാ​ലം നിർ​മ്മാ​ണ​ത്തിൽ ഏർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​കൾ

ആലപ്പുഴ : ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പാലം പൊളിക്കുമ്പോഴുണ്ടാകുന്ന ഗതാഗത തടസമൊഴിവാക്കാൻ താത്കാലിക റോഡ് നിർമ്മാണം തുടങ്ങി. ചെറിയ വാഹനങ്ങളും ആംബുലൻസും കടന്നുപോകത്തക്ക വിധം പാലത്തിന്റെ ഒരു വശത്താണ് റോഡ് നിർമ്മാണം. കളർകോട് ചെറിയ പാലത്തിൽ നിന്നുള്ള കാന നിർമ്മാണവും പുരോഗമിക്കുകയാണ്. ഇവിടെ ബോക്സ് കലുങ്ക് നിർമാണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.

മിലിട്ടറിയുടെ താത്കാലിക പാലത്തിന്റെ മാതൃകയിലായിരിക്കും നിർമ്മാണം. കനാലിൽ തെങ്ങിൻ കുറ്റിയടിച്ച് ഉറപ്പിച്ചശേഷം ഗർഡറുകൾ സ്ഥാപിച്ച് അതിന് മുകളിൽ ഇരുമ്പ് തകിടിൽ പ്ലൈവുഡ് ഉറപ്പിക്കും. 13 ചെറുപാലങ്ങൾ നീക്കുന്നതിന് തുടക്കമിട്ട് നാളെ പക്കി ജംഗ്ഷനടുത്തെ പാലം പൊളിക്കും. തുടർന്ന് പൊങ്ങ പാലവും. യാത്രാ സൗകര്യത്തിൽ ബുദ്ധമുട്ട് ഉണ്ടാകാതിരിക്കാനാണ് താത്കാലിക റോഡുകൾ പണിയുന്നത്. നിയന്ത്രണങ്ങളോടെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. പൊളിക്കുന്ന പാലത്തിന്റെ രണ്ടുവശങ്ങളിലും ബസ് വന്നശേഷം യാത്രക്കാർ മാറിക്കയറുന്ന രീതിയിലാകും സർവീസ് ക്രമീകരിക്കുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇതുവഴിയുള്ള ചരക്ക് വാഹന ഗതാഗതം ഒഴിവാക്കി. അമ്പലപ്പുഴ-പൊടിയാടി റോഡിലൂടെയാണ് ഇത്തരം വാഹനങ്ങൾ കടന്നുപോകേണ്ടത്.