ആലപ്പുഴ: തുറമുഖ വകുപ്പിൽ നിന്ന് ബോട്ട് മാസ്റ്റർ ലൈസൻസ് വിതരണം ആരംഭിക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ സംഘ് മുഹമ്മ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ
പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫെറ്റോ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി.ആദർശ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സി.എൻ.ഓമനക്കുട്ടൻ, ഫെറ്റോ ജില്ല വൈസ് പ്രസിഡന്റ് കെ.ആർ.രജീഷ്, ജി.ഗോപൻ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.