ഹരിപ്പാട്: വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെ മുഴുവൻ മാർക്കും നേടി നടുവട്ടം വി.എച്ച്.എസ്.എസിലെ ബയോളജി സയൻസ് (അഗ്രിക്കൾച്ചർ) വിദ്യാർത്ഥിനി ഹർഷ സലിൽ.
പാഠ്യവിഷയങ്ങൾക്ക് പുറമെ സംസ്ഥാന ഹയർ സെക്കൻഡറി തല ഗണിതശാസ്ത്ര മേളയിൽ നമ്പർ ചാർട്ട് മത്സരത്തിൽ എ ഗ്രേഡും ഇന്റർനാഷണൽ അസ്ട്രോ ഫിസിക്സ് ആൻഡ് അസ്ട്രോണമി മത്സരത്തിൽ വെങ്കല മെഡലും നേടിയിട്ടുണ്ട്. എൻ.എസ്.എസിന്റെ സജീവ പ്രവർത്തകയുമാണ്. നടുവട്ടം വി.എച്ച്.എസ്.എസിലെ അദ്ധ്യാപകരായ സലിൽ കുമാറിന്റെയും ഷിഫോ മാധവന്റെയും മകളാണ്.