കുട്ടനാട് : രാമങ്കരി സഹകരണ ബാങ്കും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് വൃക്കരോഗികൾക്ക് എല്ലാ മാസവും നൽകി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റിന്റെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി നിർവ്വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ജോബി തോമസ് അദ്ധ്യക്ഷനായി. രാമങ്കരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ്, രാമങ്കരി കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോ. വിനോദ്. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ തിരുവല്ല മാനേജർ ഷെൽട്ടൺ വി. റാഫേൽ , സഹകരണ ബാങ്ക് ബോർഡ് അംഗങ്ങളായ,കെ.കെ.ജോസഫ്, പി.സി.ജയചന്ദ്രകുമാർ, തങ്കമ്മ ഈപ്പൻ, ജിജോ ടി. വാലേക്കളം, മഞ്ജു രാജപ്പൻ,ജോർജുകുട്ടി, കെ.എം ജേക്കബ്, ബാങ്ക് സെക്രട്ടറി എൻ.വി. വിനേഷ് കുമാർ എന്നിവർ സംസാരിച്ചു. എൻ ഐ.തോമസ് സ്വാഗതവും ലീലാമ്മ മാത്യു നന്ദിയും പറഞ്ഞു