കായംകുളം : ജ്യേഷ്ഠത്തിയുടെ സംസ്കാര ചടങ്ങിനെത്തിയ അനുജത്തി കുഴഞ്ഞുവീണു മരിച്ചു. തോട്ടപ്പള്ളി കൊട്ടാരവളവ് വാലുചിറയിൽ പൊന്നപ്പന്റെ ഭാര്യ ലളിതയാണ് (70) മരിച്ചത്. ലളിതയുടെ സഹോദരിയും കായംകുളം കീരിക്കാട് തെക്ക് പുത്തേത്ത് പരേതനായ ശിവരാമന്റെ ഭാര്യയുമായ മണിയമ്മ ചൊവ്വാഴ്ച മരിച്ചിരുന്നു. മണിയമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ലളിത കുഴഞ്ഞു വീണതിനെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം കൊട്ടാരവളവിലെ വീട്ടുവളപ്പിൽ നടത്തി. ലളിതയുടെ മക്കൾ : പുഷ്പ, ശൈലജ, ജലജ. മരുമക്കൾ : രവി, രമണൻ, ഷാജൻ. സഞ്ചയനം ആഗസ്റ്റ് ഒന്നിന് രാവിലെ 8ന്.