ndn
യോഗനാദത്തിന്റെ പുതിയ വരിക്കാരുടെ ലിസ്റ്റും മേൽ വിലാസവും വരിസംഖ്യയും മുതുകുളം ശാഖ ഭാരവാഹികൾ എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്‌. സലികുമാറിന് കൈമാറുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന് വരിക്കാരെ കൂട്ടുന്നതിന്റെ ഭാഗമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം നടക്കുന്ന മെഗാ കാമ്പയിന്റെ ഭാഗമായി ചേപ്പാട് യൂണിയനിലെ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ചേർത്ത വരിക്കാരുടെ ലിസ്റ്റും മേൽവിലാസവും തുകയും മുതുകുളം ശാഖ ഭാരവാഹികൾ ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്‌. സലികുമാറിന് കൈമാറി. യൂണിയൻ സെക്രട്ടറി എൻ. അശോകൻ, യോഗം ഡയറക്ടർ എം.കെ ശ്രീനിവാസൻ, യൂണിയൻ കൗൺസിലർ പി.എൻ അനിൽകുമാർ, അഡ്വ.ചന്ദ്രബാബു, അയ്യപ്പൻ കൈപ്പള്ളി, ജയറാം എന്നിവർ പങ്കെടുത്തു