മുതുകുളം : വൈദ്യുതി ലൈനിൽ സ്പർശിക്കാനാകാത്തവിധം അകന്നു നിൽക്കുന്ന വൃക്ഷങ്ങളുടെയും,ചെടികളുടെയും ശിഖരങ്ങൾ ടച്ച് കട്ടിംഗിന്റെ പേരിൽ കെ.എസ്.ഇ.ബി ജീവനക്കാർ വെട്ടി മാറ്റുന്നതായി ആക്ഷേപം. കണ്ടല്ലൂർ തെക്ക് തോപ്പിൽകടവ് ഭാഗത്തെ മിക്ക വീടുകളിലെയും അലങ്കാര ചെടികൾ, മരുന്നു ചെടികൾ തുടങ്ങിയവ വെട്ടിമാറ്റിയതായാണ് പരാതി. കരാർ തൊഴിലാളികളാണ് ടച്ച് കട്ടിംഗിനായി എത്തുന്നത്. ഇവരെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരാരും സഞ്ഞഥലത്ത് ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.