parvathyamma-grandasala
മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയിൽ

മുതുകുളം : മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയിൽ " വിമോചിത" വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീ ശാക്തീകരണ സെമിനാർ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുസ്മിതാ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം താലൂക്ക് എക്സിക്യൂടീവ്‌ അംഗം എൻ. രാമചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. എസ്.സുജൻ ,കാർത്തികാ നിഥിൻ, ആർ.മുരളീധരൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ പ്രവർത്തകനായിരുന്ന എം.വി.രാധാകൃഷ്ണന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സെക്രട്ടറി സിലി ദിലീപ് സ്വാഗതവും, ലക്ഷ്മി നന്ദിയും പറഞ്ഞു.