19,157 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി
ആലപ്പുഴ: പ്ലസ് ടു വിജയശതമാനത്തിൽ ജില്ലയ്ക്ക് മികച്ച നേട്ടം. 82.46 ശതമാനമായിരുന്ന വിജയം ഇക്കുറി 84.18 ആയി ഉയർന്നു. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ 2,340 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇത് 1,032 ആയിരുന്നു. ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 19,157 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.
22,899 പേർ രജിസ്റ്റർ ചെയ്തതിൽ 22,757 പേരാണ് പരീക്ഷ എഴുതിയത്. 19,157 പേർ വിജയിച്ചു. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 56 പേര് രജിസ്റ്റർ ചെയ്തതിൽ 54 പേർ പരീക്ഷയെഴുതി. 34 പേർ വിജയിച്ചു. 62.96 ശതമാനമാണ് വിജയശതമാനം. ഈ വിഭാഗത്തിൽ ജില്ലയിൽ ഒരാൾ പോലും എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായില്ല.
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 50.82 ആണ് ജില്ലയുടെ വിജയശതമാനം.1,180 പേർ രജിസ്റ്റർ ചെയ്തതിൽ 1,157 പേർ പരീക്ഷയെഴുതി. 588 പേർ വിജയിച്ചു. 35 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 74.71 ശതമാനം പേർ വിജയിച്ചു. 1,024 പേർ പരീക്ഷയെഴുതിയതിൽ 765 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 67.14 ശതമാനമായിരുന്നു വിജയം. ഇക്കുറി നൂറ് ശതമാനം വിജയം നേടിയ ആറ് സ്‌കൂളുകളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ തവണ അഞ്ച് സ്കൂളുകളാണ് സമ്പൂർണ വിജയം നേടിയത്.
നൂറ് ശതമാനം നേടിയ സ്കൂൾ, പരീക്ഷ എഴുതിയത്
ബിഷപ്പ് മൂർ എച്ച്.എസ്.എസ് അരണാട്ടുകര, മാവേലിക്കര, 54
കാർമൽ അക്കാദമി ഇ.എം.എച്ച്.എസ്.എസ്, പഴവങ്ങാടി, ആലപ്പുഴ: 24
സെന്റ് മേരീസ് ജി.എച്ച്.എസ്.എസ്, കായംകുളം: 34
വി.എച്ച്.എസ്.എസ് ചത്തിയറ, കായംകുളം: 07
കെ.കെ. കുഞ്ഞുപിള്ള മെമ്മോറിയൽ എച്ച്.എസ്.എസ്, അമ്പലപ്പുഴ: 123
മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, പുന്നപ്ര: 37
സ്കൂൾ ഗോയിംഗ്: റഗുലർ
പരീക്ഷ എഴുതിയത്: 22,757
വിജയിച്ചത്: 19,157
വിജയ ശതമാനം: 84.18
ഫുൾ എപ്ലസ്: 2,340
ടെക്നിക്കൽ
പരീക്ഷ എഴുതിയത്: 54
വിജയിച്ചത്: 34
വിജയ ശതമാനം: 62.96
ഓപ്പൺ സ്കൂൾ
പരീക്ഷ എഴുതിയത്: 1,157
വിജയിച്ചത്: 588
വിജയ ശതമാനം: 50.82
ഫുൾ എപ്ലസ്: 35