ആലപ്പുഴ : നഗരസഭ പരിധിയിൽ വിതരണം ചെയ്യുന്ന പാചകവാതകത്തിന് ഏജൻസികൾ ഗതാഗത ചാർജ് ഈടാക്കില്ലെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. പഞ്ചായത്ത് തലത്തിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സൗജന്യവിതരണ മേഖലയായിരിക്കും. അഞ്ചു മുതൽ 10 കിലോമീറ്റർ വരെ 24 രൂപയും 10 മുതൽ 15 കിലോമീറ്റർ വരെ 32 രൂപയും 15 മുതൽ 20 കിലോമീറ്റർ വരെ 39 രൂപയും 20 കിലോമീറ്ററിന് മുകളിൽ പരമാവധി 50 രൂപയുമായിരിക്കും ഗതാഗത ചാർജ്.