ചാരുംമൂട്: ജനശ്രീ മിഷൻ മാവേലിക്കര ബ്ലോക്ക് യൂണിയനിലെ നൂറനാട് മണ്ഡലം സഭയുടെ നേതൃത്വത്തിൽ സ്ത്രീധന പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. മണ്ഡലം ചെയർപേഴ്സൺ വന്ദന സുരേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് ചെയർമാൻ കെ.ജി.ഷാ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.ബി. മഹാദേവൻപിള്ള, ട്രഷറർ അനിൽ പാറ്റൂർ ,ബ്ലോക്ക് കോഡിനേറ്റർ ബാലഗംഗാധരൻ, രവി ,സോമൻ , ചിത്ര ,സുബി, ഷമീന എന്നിവർ നേതൃത്വം നൽകി.