lemon

കുട്ടനാട് : വെളിയനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാനെത്തുന്നവർക്കും രോഗംപിടിപെട്ട് വീടുകളിൽ കഴിയുന്നവർക്കുമായി വെളിയനാട് ലയൺസ്‌ക്ലബിന്റെയും ഹിന്ദുസ്ഥാൻ കൊക്കകോള കമ്പനിയുടേയുംസംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ലെമൺ ജ്യൂസ് വിതരണ പരിപാടി വെളിയനാട്‌ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌സെന്റർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് സി.വി.രാജീവ് അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ.ആർ അനിൽകുമാർ, സെക്രട്ടറി സൈമൺ ഫിലിപ് ,ട്രഷറർ കെ.സി.എബ്രഹാം അഡ്മിനിസ്‌ട്രേറ്റർ പി.ജെ.സനിൽകുമാർ,സാബുതോട്ടുങ്കൽ, ജി.സൂരജ് തുടങ്ങിയവർ പങ്കെടുത്തു.