കുട്ടനാട്: ബഡ്സ് സ്‌ക്കൂൾ അനധികൃത നിയമനത്തിനെതിരെബി.ജെ.പി നീലമ്പേരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് ജി.മഠത്തിൽ അദ്ധ്യക്ഷനായി. കുട്ടനാട് മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് പറമ്പിശ്ശേരി മുഖ്യപ്രസംഗം നടത്തി. സുരേഷ്‌കുമാർ,ഷണ്മുഖദാസ്, രാജേഷ്‌ ചേന്നങ്കരി, ശോഭന രാധാകൃഷ്ണൻ, രാകേഷ് പണിക്കർ, പ്രിയലക്ഷ്മി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. സജിമോൻ വാലടി സ്വാഗതവും ബിനീഷ് നന്ദിയും പറഞ്ഞു.